വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്:ഐഎൻടിയുസി ജില്ലാ ട്രഷറർ അറസ്റ്റിൽ
കൽപറ്റ: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച ഐഎൻടിയുസി നേതാവ് അറസ്റ്റിൽ. ഐഎൻടിയുസി ജില്ലാ ട്രഷറർ ഉമ്മർ കൊണ്ടാടിലാണ് പിടിയിലായതത്. കഴിഞ്ഞ 24 ദിവസമായി ഇയാൾ ഒളിവിലായിരുന്നു. കേസില്‍ പ്രതിയായ മുൻ ഡിസിസി സെക്രട്ടറി ഒ.എം.ജോർജിനെ രക്ഷിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പണം വാഗ്ദാനം ചെയ്തെന്നാണ് കേസ്. കേസിൽ ഒ.എം.ജോർജ് മാനന്തവാടിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ കീഴടങ്ങിയിരുന്നു.