ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് അച്ഛനും മകനും മരിച്ചു

റാ​ന്നി: പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ മ​ന്ദ​മ​രു​തി​ക്കും ചെ​ല്ല​ക്കാ​ടി​നു​മി​ട​യി​ൽ ടി​പ്പ​ർ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ അ​ച്ഛ​നും മ​ക​നും മ​രി​ച്ചു.​പ​ത്ത​നാ​പു​രം പു​ന്ന​ല പൂ​ക്കു​ള​ഞ്ഞി സ്വ​ദേ​ശി​ക​ളാ​യ ച​രി​വി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ പീ​രു മു​ഹ​മ്മ​ദ് (50) മ​ക​ൻ മു​ജീ​ബ് (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ത​ടി ബി​സി​ന​സു​കാ​രാ​യ ഇ​വ​ർ ത​ടി നോ​ക്കാ​നാ​യി റാ​ന്നി​യി​ൽ നി​ന്നും സ്കൂ​ട്ട​റി​ൽ മ​ന്ദ​മ​രു​തി​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രെ​യും റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. റാ​ന്നി പോ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു

Leave a Reply

Your email address will not be published. Required fields are marked *