ശുഭപ്രതീക്ഷയോടെ ‘നാളേയ്ക്കായ് ‘

കുപ്പിവള, ഓര്‍മ്മ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ‘നാളേയ്ക്കായി ‘ പൂര്‍ത്തിയായി. കോവിഡിനെ തുടര്‍ന്ന് ചിത്രീകരണം പാതിവഴിയില്‍ നിറുത്തി വെയ്ക്കുകയും തുടര്‍ന്ന് സര്‍ക്കാര്‍ അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തില്‍ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്ത ആദ്യസിനിമ കൂടിയാണ് നാളേയ്ക്കായ്.

ദിനനാഥന്‍ എന്ന അവിവാഹിതനായ ബാങ്കുദ്യോഗസ്ഥന്റെയും അയാളുടെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവരുന്ന റോസ് ലിന്‍ എന്ന ടീച്ചറുടെയും വൈകാരിക ബന്ധങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പുതിയ കാലത്ത് ബന്ധങ്ങള്‍ ബന്ധനങ്ങളാക്കുന്ന ഒരു കാലഘടനയില്‍ വൈകാരികമായ അവഗണനകള്‍ക്കും തിരസ്‌ക്കരണങ്ങള്‍ക്കും സമാശ്വാസമായി നമ്മളെത്തിപ്പിടിക്കുന്ന കരുതലിന്റെയും സ്വീകാര്യതയുടെയും കഥയാണ് ചിത്രം പറയുന്നത്.

സന്തോഷ് കീഴാറ്റൂര്‍, മധുപാല്‍, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്‌സപ്പന്‍ മത്തായി, ഷിബു ലബാന്‍, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുല്‍ , ആര്‍ ജെ സുമേഷ്, എ കെ വേണുഗോപാല്‍, കണ്ണന്‍, അനന്തു, ബെന്ന ജോണ്‍ , നന്ദന നന്ദഗോപാല്‍, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല , സരിതാ രാജീവ്, ആശാ നായര്‍ , ആമി, സീമാ ബാലകൃഷ്ണന്‍ , ശിവലക്ഷ്മി എന്നിവരഭിനയിക്കുന്നു.

ബാനര്‍ , നിര്‍മ്മാണം സൂരജ് ശ്രുതി സിനിമാസ് , സംവിധാനം സുരേഷ് തിരുവല്ല, എക്‌സി : പ്രൊഡ്യൂസര്‍ ആഷാഡം ഷാഹുല്‍ , വിനോദ് അനക്കാപ്പാറ, ഛായാഗ്രഹണം പുഷ്പന്‍ ദിവാകരന്‍, കഥ, തിരക്കഥ, സംഭാഷണം വി കെ അജിതന്‍കുമാര്‍ , എഡിറ്റിംഗ് കെ ശ്രീനിവാസ് , പ്രൊ.. കണ്‍ട്രോളര്‍ ചന്ദ്രദാസ് , പ്രൊ: എക്‌സി : സുനില്‍ പനച്ചിമൂട് , ഗാനരചന ജയദാസ് , സംഗീതം, പശ്ചാത്തല സംഗീതം രാജീവ് ശിവ, ആലാപനം സരിതാ രാജീവ്, കല രാധാകൃഷ്ണന്‍ , വസ്ത്രാലങ്കാരം സൂര്യ ശ്രീകുമാര്‍ , ചമയം അനില്‍ നേമം, ചീഫ് അസ്സോ: ഡയറക്ടര്‍ കിരണ്‍ റാഫേല്‍ , സഹസംവിധാനം ഹാരിസ്, അരുണ്‍ , സ്റ്റില്‍സ് ഷാലു പേയാട്, യൂണിറ്റ് ചിത്രാഞ്ജലി, ഡിസൈന്‍സ് മീഡിയാ സെവന്‍, പി ആര്‍ ഓ അജയ് തുണ്ടത്തില്‍ .

കോവിഡിന് ശേഷമുള്ള ഒരു നല്ല നാളേയ്ക്കായി ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാവര്‍ക്കുമുള്ള സമര്‍പ്പണം കൂടിയാണീ ചിത്രം.

2 thoughts on “ശുഭപ്രതീക്ഷയോടെ ‘നാളേയ്ക്കായ് ‘

Leave a Reply

Your email address will not be published. Required fields are marked *