അനശ്വര നടന്‍ പ്രേംനസീറിന് മരണാനന്തരം സ്വന്തം മണ്ണില്‍ അവഹേളനം

ജയന്‍ ശാസ്തമംഗലം


തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യയൗവ്വനത്തിന്റെ ഏക്കാലത്തേയും പ്രതീകമായ മണ്‍മറഞ്ഞ നടന്‍ പ്രേംനസീറിന് മരണാനന്തരം അവഹേളനം. ചിറയിന്‍കീഴ് ശാര്‍ക്കരയില്‍ പ്രേംനസീര്‍ ജനിച്ചുവളര്‍ന്ന മണ്ണിലാണ് പ്രേഷക മനസ്സുകളില്‍ ഇന്നും സജീവ ഓര്‍മ്മകളില്‍ വാഴുന്ന പ്രേംനസീറിന് ഈ അവമതിയെന്നത് ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല.

ശാര്‍ക്കര റെയില്‍വേ ഗേറ്റിനു സമീപം രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോം അവസാനിക്കുന്നിടത്ത് പ്രവര്‍ത്തിക്കുന്ന ചിത്തിരവിലാസം സ്‌കൂളില്‍ പ്രേംനസീറിന്റെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. 2016ല്‍ വളരെ കൊട്ടിഘോഷിച്ചു നടന്ന ചടങ്ങില്‍ നടനും എം.എല്‍.എയുമായിരുന്ന ഗണേശ്കുമാറിനാണ് പ്രതിമ അനാശ്ചാദനം ചെയ്യാനുള്ള ഭാഗ്യമുണ്ടായത്. എന്നാല്‍ നസീര്‍ പ്രതിമയ്ക്ക് അന്തരിച്ച പ്രേംനസീറിന്റെ മുഖച്ഛായ ഇല്ലായിരുന്നുവെന്നത് അപ്പോഴാണ് നാട്ടുകാര്‍ മനസ്സിലാക്കുന്നത്. പ്രതിമ അനാശ്ചാദനം കഴിഞ്ഞ വേളയില്‍ത്തന്നെ താന്‍ കണ്ടിട്ടുള്ള പ്രേംനസീറിന്റെ മുഖവുമായി പ്രതിമയ്ക്ക് യാതൊരു സാദ്യശ്യവുമില്ലെന്ന് ഗണേശ്കുമാര്‍ തന്നെ പ്രസംഗവേദിയില്‍ തുറന്നടിക്കുകയും ചെയ്തു.
തുടര്‍ന്ന് നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും മറ്റും ബന്ധപ്പെട്ട സ്‌കൂള്‍ അധികാരികളോട് ഇതേക്കുറിച്ച് അഭിപ്രായം അറിയിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ ഇതേക്കുറിച്ച് യാതൊന്നും പ്രതികരിച്ചില്ല. ഒടുവില്‍ നാട്ടുകാര്‍ കളിയാക്കുന്നത് ഒഴിവാക്കാന്‍, അപമാനത്തിന്റെ ആ രൂപത്തിനുമേല്‍ പ്ലാസ്റ്റിക് കവര്‍കൊണ്ട് മൂടി മറയ്ക്കുകയാണുണ്ടായത്.


ഇപ്പോള്‍ മഴയും മഞ്ഞും വെയിലുമേറ്റ് വികൃതാവസ്ഥയിലാണ് നസീറിന്റെതെന്നു പറയപ്പെടുന്ന ഈ പ്രതിമ. ചിറയിന്‍കീഴിന്റെ മണ്ണില്‍പ്പിറന്ന പ്രേംനസീര്‍ എന്ന മഹാനടനെ ആ നാട്ടില്‍തന്നെ ക്രൂരമായി അപമാനിക്കുന്നതിന് തുല്യമായാണ് ആ പ്രതിമ ഇപ്പോള്‍ നിലകൊള്ളുന്നതെന്ന ആരോപണം ശക്തമാണ്. എത്രയം വേഗം പ്രതിമ നന്നാക്കി പ്രേംനസീറിന്റെ മുഖച്ഛായ വരുത്തുകയോ അല്ലെങ്കില്‍ പ്രേംനസീറിനെ അപമാനിക്കുന്ന ആ പ്രതിമ അവിടെ നിന്ന് നീക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

1 thought on “അനശ്വര നടന്‍ പ്രേംനസീറിന് മരണാനന്തരം സ്വന്തം മണ്ണില്‍ അവഹേളനം

  1. An excellent and timely report …as the 30th death anniversary of Legend Late Prem Nazeer is due on Jan 16th. While the primary responsibility of an installation gpes to its maker , in this case everybody should be blamed esp the Leftists who are ruling Chirayankeezhu since time immemorial ..They are the real culprits as Late Prem Nazeer was a congressman ..Leftists preoccupation is revenue collection in the name of annual Prem Nazeer puraskaram..This particular School and its management are notorious for corruption and shady deals..

Leave a Reply

Your email address will not be published. Required fields are marked *