തൃശൂര്‍പൂരം: വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കും

തൃശൂര്‍ : തൃശൂര്‍ പൂരത്തിന് ആനകളെ വനം വകുപ്പ് ഏര്‍പ്പെടുത്തുന്ന ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കും. ആനകളെ വെറ്ററിനറി ഡോക്ടര്‍മാര്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും. ഇതുസംബന്ധിച്ച പുതുക്കിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് കെ രാജന്‍ എം എല്‍ എ അറിയിച്ചു.

ആനകളെ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കു പുറമെ വനംവകുപ്പിന്റെ ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കണമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. 80 ആര്‍ ആര്‍ ടി അംഗങ്ങളെ ആനകളെ നിയന്ത്രിക്കാന്‍ നിയോഗിക്കണമെന്നും നിര്‍ദേശത്തിലുണ്ടായിരുന്നു.

പരിശോധന സംബന്ധിച്ച് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഉത്തരവിനെതിരെ രംഗത്തു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *