പോരാട്ടത്തിന്റെ കഥയുമായി മായമ്മ 

പുണര്‍തം ആര്‍ട്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച് രമേശ്കുമാര്‍ കോറമംഗലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മായമ്മ’ റിലീസിംഗിന് തയ്യാറാകുന്നു.

നാവോറ് പാട്ടിന്റേയും പുള്ളൂവന്‍ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തില്‍ ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റേയും തുടര്‍ന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ പറയുന്ന മായമ്മയില്‍ മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുണ്‍ ഉണ്ണിയും വേഷമിടുന്നു. വിജിതമ്പി, ചേര്‍ത്തല ജയന്‍, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണന്‍, ബിജു കലാവേദി, പി ജെ രാധാകൃഷ്ണന്‍, ഇന്ദുലേഖ, കെ പി എസി ലീലാമണി, സീതാലക്ഷ്മി, രാഖി മനോജ്, ആതിര, മാസ്റ്റര്‍ അമല്‍പോള്‍, ബേബി അഭിസ്ത, ബേബി അനന്യ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

നിര്‍മ്മാണം പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍ െ്രെപവറ്റ് ലിമിറ്റഡ്, യോഗീശ്വര ഫിലിംസ് െ്രെപവറ്റ് ലിമിറ്റഡ്, രചന, സംവിധാനം രമേശ്കുമാര്‍ കോറമംഗലം, ഛായാഗ്രഹണം നവീന്‍ കെ സാജ്, എഡിറ്റിംഗ് അനൂപ് എസ് രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് രാജശേഖരന്‍ നായര്‍, ശബരീനാഥ്, വിഷ്ണു, ഗണേഷ് പ്രസാദ്, ഗിരീഷ്, പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനില്‍ കഴക്കൂട്ടം, ചമയം ഉദയന്‍ നേമം, കോസ്റ്റ്യും ബിജു മങ്ങാട്ടുകോണം, കല അജി പായ്ച്ചിറ, അസ്സോസിയേറ്റ് ഡയറക്ടര്‍ റാഫി പോത്തന്‍കോട്, ഗാനരചന രമേശ്കുമാര്‍ കോറമംഗലം, ഉമേഷ്‌പോറ്റി ( നാവോറ്), സംഗീതം രാജേഷ് വിജയ്, ആലാപനം അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്മി ജയന്‍, പ്രമീള, പ്രിയ രാജേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അജയഘോഷ് പരവൂര്‍, കോറിയോഗ്രാഫി രമേശ്, പ്രൊഡക്ഷന്‍ മാനേജര്‍ പത്മാലയന്‍മംഗലത്ത്, സംവിധാന സഹായികള്‍ കുട്ടു ഗണേഷ്, അനൂപ് ശര്‍മ്മ, സുധീഷ് ജനാര്‍ദ്ദനന്‍, കളറിസ്റ്റ് വിജയകുമാര്‍, റിക്കോര്‍ഡിസ്റ്റ് ഷഹനാസ് നെടുങ്കണ്ടം, സൗണ്ട് മിക്‌സിംഗ് ആദര്‍ശ്, സ്റ്റുഡിയോ ബോര്‍ക്കിഡ് മീഡിയ, പിആര്‍ഓ അജയ് തുണ്ടത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *