ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
പട്ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 71 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 1,066 സ്ഥാനാര്‍ഥികളാണ് ജനവിധി നേടുന്നത്. 2.14 കോടി വോട്ടര്‍മാര്‍ വിധിയെഴുതും.31,371 വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളുമാണ് ഒന്നാം ഘട്ടത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും അര്‍ധ സൈനിക വിഭാഗം സുരക്ഷയ്ക്കായുണ്ട്.
Voting for the first phase of #BiharElections underway; visuals from polling booth number 155 and 156 in Arrah. pic.twitter.com/6PNyJnzOFo
— ANI (@ANI) October 28, 2020
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 71 സീറ്റുകളില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു 35 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബിജെപി 29 സീറ്റുകളിലാണ് ജനവിധി തേടുന്നത്. പ്രതിപക്ഷ സഖ്യത്തില്‍ ആര്‍ജെഡി 42 സീറ്റുകളിലും കോണ്‍ഗ്രസ് 21 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ബിഹാറില്‍ എന്‍ഡിഎ വിട്ട എല്‍ജെപിയുടെ 41 സ്ഥാനാര്‍ത്ഥികള്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നു. ബിഹാറില്‍ മൂന്നു ഘട്ടമായിട്ടാണു വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം നവംബര്‍ മൂന്നിനും മൂന്നാം ഘട്ടം നവംബര്‍ ഏഴിനും നടക്കും.