ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 71 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 1,066 സ്ഥാനാര്‍ഥികളാണ് ജനവിധി നേടുന്നത്. 2.14 കോടി വോട്ടര്‍മാര്‍ വിധിയെഴുതും.31,371 വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളുമാണ് ഒന്നാം ഘട്ടത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും അര്‍ധ സൈനിക വിഭാഗം സുരക്ഷയ്ക്കായുണ്ട്.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 71 സീറ്റുകളില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു 35 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബിജെപി 29 സീറ്റുകളിലാണ് ജനവിധി തേടുന്നത്. പ്രതിപക്ഷ സഖ്യത്തില്‍ ആര്‍ജെഡി 42 സീറ്റുകളിലും കോണ്‍ഗ്രസ് 21 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ബിഹാറില്‍ എന്‍ഡിഎ വിട്ട എല്‍ജെപിയുടെ 41 സ്ഥാനാര്‍ത്ഥികള്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നു. ബി​​​ഹാ​​​റി​​​ല്‍ മൂ​​​ന്നു ഘ​​​ട്ട​​​മാ​​​യി​​​ട്ടാ​​​ണു വോ​​​ട്ടെ​​​ടു​​​പ്പ് നടക്കുന്നത്. ര​​​ണ്ടാം ഘ​​​ട്ടം ന​​​വം​​​ബ​​​ര്‍ മൂ​​​ന്നി​​​നും മൂ​​​ന്നാം ഘ​​​ട്ടം ന​​​വം​​​ബ​​​ര്‍ ഏ​​​ഴി​​​നും ന​​​ട​​​ക്കും.

Leave a Reply

Your email address will not be published. Required fields are marked *