ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് സ്വദേശിയായ ഇയാളെ റാന്നിയിലെ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. ശബരിമല പൂജകള്‍ക്കായി കഴിഞ്ഞ ദിവസമാണ് നട തുറന്നത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശബരിമലയില്‍ ഇത്തവണ മണ്ഡലമകരവിളക്ക് സീസണില്‍ വെര്‍ച്വല്‍ ക്യൂ വഴി മാത്രമാണ് ഭക്തരെ പ്രവേശിപ്പക്കുന്നത്. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമെ ശബരിമലയിലേക്ക് പ്രവേശനമുള്ളു. അറുപതു കഴിഞ്ഞവരെയും പത്തു വയസില്‍ താഴെയുള്ളവരെയും ദള്‍ശശനത്തില്‍നിന്ന് ഒഴിവാക്കി. സന്നിധാനം, പന്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വിരിവയ്ക്കാനോ താമസിക്കാനോ അനുവദിക്കില്ല.