ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ആ​ള്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഒ​രാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് സ്വദേശിയായ ഇയാളെ റാന്നിയിലെ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. ശബരിമല പൂജകള്‍ക്കായി കഴിഞ്ഞ ദിവസമാണ് നട തുറന്നത്.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ ഇ​ത്ത​വ​ണ മ​ണ്ഡ​ല​മ​ക​ര​വി​ള​ക്ക് സീ​സ​ണി​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി മാ​ത്ര​മാ​ണ് ഭ​ക്ത​രെ പ്ര​വേ​ശി​പ്പ​ക്കു​ന്ന​ത്. വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണ്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമെ ശബരിമലയിലേക്ക് പ്രവേശനമുള്ളു. അ​റു​പ​തു ക​ഴി​ഞ്ഞ​വ​രെ​യും പ​ത്തു വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രെ​യും ദ​ള്‍​ശ​ശ​ന​ത്തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. സ​ന്നി​ധാ​നം, പ​ന്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​രി​വ​യ്ക്കാ​നോ താ​മ​സി​ക്കാ​നോ അ​നു​വ​ദി​ക്കി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *