മന്ത്രി ഹര്‍ഷവര്‍ധന്‍ കേരളത്തെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

ആള്‍ക്കൂട്ടം കോവിഡ് വ്യാപനത്തിന് എങ്ങനെ കാരണമാകുന്നുവെന്ന് കേരളത്തിലെ ഓണാഘോഷത്തെ സൂചിപ്പിച്ച്‌ മറ്റു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ഹര്‍ഷവര്‍ധന്‍ ചെയ്തത്. ദീപാവലി അടക്കമുളള ഉത്സവങ്ങള്‍ അടുത്ത പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കേരളത്തെ ഉദാഹരണമാക്കുക മാത്രമാണ് ചെയ്തതെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞതായി കെ കെ ശൈലജ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *