സര്‍ക്കാര്‍ നടപടിളെ വിമര്‍ശിക്കുന്നത്‌ രാജ്യദ്രോഹമല്ല: ജസ്റ്റിസ് ദീപക് ഗുപ്ത

ന്യൂഡൽഹി : രാജ്യത്ത് ആശയസംവാദമെന്ന കല മൺമറഞ്ഞു കൊണ്ടിരിക്കുകയാണെന്നും സർക്കാരിന്റെ നടപടികളിൽ വിയോജിച്ചാൽ രാജ്യദ്രോഹിയാക്കി മുദ്രകുത്തുന്ന പ്രവണതയാണെന്നും സുപ്രീംകോടതി ജസ്റ്റിസ് ദീപക് ഗുപ്ത. ആവിഷ്കാര സ്വാതന്ത്ര്യവും രാജ്യദ്രോഹവും എന്ന വിഷയത്തിൽ ശനിയാഴ്ച അഹമ്മദാബാദിൽ അഭിഭാഷകർക്കായി സംഘടിപ്പിച്ച ശിൽപപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി ജഡ്ജിയെന്ന നിലയിലല്ല വ്യക്തിപരമായാണ് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്. എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ബ്യൂറോക്രസി, സായുധ സേന എന്നിവയെ വിമർശിച്ചാൽ രാജ്യദ്രോഹമെന്നു വിശേഷിപ്പിക്കാനാവില്ല. ഈ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ എതിർക്കുകയാണെങ്കിൽ ജനാധിപത്യ രാഷ്ട്രത്തിനു പകരം പൊലീസ് രാഷ്ട്രമായി മാറും– ജസ്റ്റിസ് ദീപക് ഗുപ്ത അഭിപ്രായപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *