കാലവർഷപാത്തി: 25 വരെ മഴ

പാലക്കാട് : ഇടവപ്പാതി കഴിയാറായിട്ടും സജീവമായ കാലവർഷപാത്തി മഴയുടെ ആക്കം വർധിപ്പിക്കുന്നു. സാധാരണയിൽനിന്നു വ്യത്യസ്തമായി അറബിക്കടലിന്റെ ചൂട് ഇനിയും കുറയാത്തതിനാലാണ് ഈ സാഹചര്യം. മഴക്കാലത്ത് അറബിക്കടൽ തണുക്കുന്നതേ‍ാടെ സാധാരണ പാത്തി ദുർബലമാകുകയാണു ചെയ്യുക.

നിശ്ചിത പ്രദേശത്തുണ്ടാകുന്ന ന്യൂനമർദത്തെ തുടർന്നു കാറ്റ് കടന്നുപേ‍ാകുന്ന മേഖലയിൽ രൂപപ്പെടുന്ന ചാലുപേ‍ാലുളള പ്രതിഭാസമാണ് കാലവർഷപാത്തി.

മർദത്തിന്റെ ഫലമായി ഇവിടേക്കു കൂടുതലായി എത്തുന്ന കാറ്റ് സഹ്യപർവതത്തിന് അടുത്ത് എത്തുമ്പേ‍ാഴാണു മഴപെയ്യുന്നത്. സാധാരണ കാലവർഷം ആരംഭിച്ചു നിശ്ചിത സമയത്തിനുശേഷം പാത്തി ക്ഷയിക്കുന്നതേ‍ാടെ മഴയുടെ ശക്തിയും കുറയും. എന്നാൽ ഇപ്രാവശ്യം കടൽചൂട് തുടരുന്നതിനാൽ പാത്തി സജീവമാണ്. മിക്കയിടത്തും ലഭിക്കുന്ന കനത്തമഴയുടെ പ്രധാനകാരണം ഇതാണ്. ശക്തി കുറഞ്ഞെങ്കിലും ബംഗാൾ ഉൾക്കടലിൽ ഒരു മാസം മുൻപ് ആരംഭിച്ച ന്യൂനമർദവും തുടരുകയാണ്. ഈ മാസം 25 വരെ ഏറിയുംകുറഞ്ഞും സംസ്ഥാനത്ത് മഴ തുടരാനാണു സാധ്യത. പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള അതിതീവ്രമഴ രണ്ടുദിവസത്തിനുളളിൽ കുറയുമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *