ഒട്ടേറെ ദൗത്യങ്ങൾ മുന്നിലുണ്ട്: ഐഎസ്ആർഒ ചെയർമാൻ

ബെംഗളൂരു : ചന്ദ്രയാൻ 2 ദൗത്യം ഐഎസ്ആർഒയ്ക്ക് തിരിച്ചടിയല്ലെന്ന് ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ. ചന്ദ്രയാന്റെ നാമമാത്രമായ ഘട്ടമാണ് നടക്കാതെ പോയത്. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന അവസാന ഘട്ടത്തിൽ സംഭവിച്ചതെന്തെന്ന് പരിശോധിക്കുകയാണ്. അവസാനഘട്ടം ശരിയായ രീതിയിൽ നാടപ്പാക്കാനായില്ല. ആ ഘട്ടത്തിലാണ് ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായത്. അതിനു ശേഷം ആശയവിനിമയം പുനസ്ഥാപിക്കാനായില്ല. ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ 14 ദിവസം കൂടി ശ്രമം തുടരും.

ഓർബിറ്റർ ഏഴു വർഷം ചന്ദ്രനെ ഭ്രമണം ചെയ്യും. നേരത്തെ പദ്ധതിയിട്ടതിലും ആറു വർഷം കൂടുതലാണിത്. ഓർബിറ്ററിൽ നിലവിൽ ഇന്ധനം അധികമായുള്ളതിനാലാണ് ഇതു സാധ്യമായത്. ഓർബിറ്ററിന്റെ അധിക കാലാപരിധി ചാന്ദ്രപഠനങ്ങൾക്കു കുതിപ്പേകും. ഒട്ടേറെ ദൗത്യങ്ങൾ മുന്നിലുണ്ട്. പ്രധാനമന്ത്രി മികച്ച പ്രോത്സാഹനവും പിന്തുണയുമാണ് നൽകുന്നത്. അദ്ദേഹം വലിയ പ്രചോദനമാണ്. ഫലങ്ങളായല്ല, പരീക്ഷണങ്ങളായാണ് ശാസ്ത്രത്തെ കാണേണ്ടതെന്നും പരീക്ഷണങ്ങൾ ഫലം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞത് ശ്രദ്ദേയമാണെന്നും അദ്ദേഹം പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *