നേതാക്കളെ മോചിപ്പിക്കാൻ സമയപരിധിയില്ല: ഡോവൽ

ന്യൂഡൽഹി: കശ്മീരിൽ കസ്റ്റഡിയിലും വീട്ടുതടങ്കലിലുമായി കഴിയുന്ന രാഷ്ട്രീയ നേതാക്കളെ വിട്ടയയ്ക്കുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാർ സമയപരിധി തീരുമാനിച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ‘മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. മേഖലയിലെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം നൽകുന്നത്. കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരികയാണ്. കശ്മീരിലെ സാഹചര്യം ശ്രദ്ധാപൂർവം നിരീക്ഷിക്കുകയാണ്.’ – അജിത് ഡോവൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *