പരീക്ഷാതട്ടിപ്പ്: നുണപരിശോധന വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാതട്ടിപ്പ് കേസ് പ്രതികള്‍ക്ക് നുണപരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച്. നസീമിനും ശിവരഞ്ജിത്തിനും നുണപരിശോധനയ്ക്കായി കോടതിയില്‍ അപേക്ഷ നല്‍കി. കേസിൽ മുഖ്യപ്രതികളായ പി.പി. പ്രണവും സഫീറും തിരുവനന്തപുരത്ത് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒളിവിലായിരുന്ന ഇരുവരും അറസ്റ്റ് ഒഴിവാക്കാനായി കോടതി മുറിയിലേക്ക് ഓടിക്കയറുകയായിരുന്നു. കോടതി ഓണാവധിക്ക് പിരിയുന്നതിന് തൊട്ടുമുന്‍പ് കീഴടങ്ങിയതിനാല്‍ മുഖ്യപ്രതിയായ പ്രണവിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘത്തിന് ഒരാഴ്ചയോളം കാത്തിരിക്കേണ്ടിവരും.

 

Leave a Reply

Your email address will not be published. Required fields are marked *