ജോസ് ടോമിനു ചിഹ്നം ‘കൈതച്ചക്ക’

പാലാ : യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോസ് ടോമിനു ‘കൈതച്ചക്ക’ചിഹ്നം അനുവദിച്ചു. ഓട്ടോറിക്ഷ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു സ്വതന്ത്രൻ കൈക്കലാക്കിയതിനാൽ ജോസ് ടോം കൈതച്ചക്ക ചിഹ്നത്തിലാണു മത്സരിക്കുക. പാലാ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു.

കൈതച്ചക്ക, ഓട്ടോറിക്ഷ, ഫുട്ബോൾ എന്നീ ചിഹ്നങ്ങളിൽ ഒന്നാണ് ജോസ് ടോം ആവശ്യപ്പെട്ടത്. ചിഹ്നം ഏതായാലും തന്റെ ജയം ഉറപ്പാണെന്ന് ജോസ് ടോം പ്രതികരിച്ചു. മുന്നണിയെയും സ്ഥാനാർഥിയെയും നോക്കിയാണ് ജനം വോട്ടു ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *