രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ വിമാനത്തിന് പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചു

ന്യൂഡൽഹി: രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ വിമാനത്തിന് പാക്ക് വ്യോമപാതയിൽ പ്രവേശനാനുമതി നിഷേധിച്ചു. രാഷ്ട്രപതിയുടെ ഐസ്‌ലൻഡ് യാത്രയ്ക്കാണ് പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ചത്.

ഇന്ത്യ അനുവാദം തേടിയെന്നും കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിനെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യമാണ് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കാൻ കാരണമെന്നും പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. നയതന്ത്ര കാര്യങ്ങളിൽ ഇന്ത്യയുടെ സമീപകാലത്തെ പെരുമാറ്റമാണ് ഇങ്ങനൊരു നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്ന് ഖുറേഷി പറഞ്ഞു. ഒരു രാജ്യത്തിന്റെ രാഷ്ട്രപതിക്ക് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കുകയെന്ന അസാധാരണമായ തീരുമാനമെടുക്കുന്നതിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകിയിട്ടുണ്ടെന്നും ഖുറേഷി വ്യക്തമാക്കി.

ഐസ്‌ലൻഡ്, സ്വിറ്റ്സര്‍ലന്‍ഡ്, സ്ലൊവേനിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ തിങ്കളാഴ്ചയാണ് രാഷ്ട്രപതി പുറപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *