ജില്ലാപഞ്ചായത്തിന്റെ ആദരം

ദുരിതത്തിൽ കൈത്താങ്ങായവർക്ക്
ജില്ലാപഞ്ചായത്തിന്റെ ആദരം

ജില്ലാപഞ്ചായത്തിന്റെയും ജില്ലാ ആസുത്രണ സമിതിയുടെയും നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈത്താങ്ങായ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സന്നദ്ധ പ്രവർത്തകരെയും ആദരിക്കുന്നു. ഇന്ന് (സെപ്റ്റംബർ ഏഴ്) വൈകിട്ട് അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അവശ്യവസ്തുക്കൾ ശേഖരിച്ച് തരംതിരിച്ച് പ്രളയബാധിത മേഘലകളിൽ എത്തിച്ചുകൊടുക്കുന്നതിനും പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങൾക്കുമായി നാലായിരത്തിൽപ്പരം സന്നദ്ധ പ്രവർത്തകരാണ് ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി സേവനമനുഷ്ടിച്ചത്.

ഡെപ്യൂട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ശശി തരൂർ എം.പി ,മേയർ വി.കെ. പ്രശാന്ത്, അഡിഷണൽ ചീഫ് സെക്രട്ടറി റ്റി. കെ. ജോസ്, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, ജനപ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.

പരിപാടിയോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ദുരന്ത നിവാരണ സെമിനാർ നടക്കും. ‘പരിസ്ഥിതി ദുരന്തങ്ങളും പ്രാദേശീകാസൂത്രണവും’ എന്ന വിഷയത്തിലാണ് സെമിനാർ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അദ്ധ്യക്ഷനാകുന്ന സെമിനാറിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ.എൻ.ഹരിലാൽ വിഷയം അവതരിപ്പിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.

അപേക്ഷ ക്ഷണിച്ചു

കടൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ‘സീ സേഫ്റ്റി എക്യുപ്‌മെന്റ് റ്റു ട്രെഡിഷിണൽ ഫിഷിംഗ് ക്രാഫ്റ്റ്’ പദ്ധതി പ്രകാരം മത്സ്യതൊഴിലാളികൾക്ക് കടൽ സുരക്ഷാ ഉപകരണങ്ങൾ നൽകുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. 75 ശതമാനം ഗ്രാന്റോടുകൂടി ഉഅഠ, ഢഒഎ, മറൈൻ റേഡിയോ, ജി.പി.എസ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളാണ് നൽകുന്നത്. താപ്പര്യമുള്ളവർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആഫീസ് കമലേശ്വരം, വിഴിഞ്ഞം ഫീഷറീസ് സ്റ്റേഷൻ, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് സെപ്റ്റംബർ 20 വൈകിട്ട് അഞ്ച് മണിക്കു മുൻപ് സമർപ്പിക്കണം. എല്ലാ മത്സ്യഭവനുകളിലും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2450773.

 ധനസഹായ വിതരണം

ജില്ലയിൽ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ അംഗീകൃത തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് സർക്കാർ അനുവദിച്ച ധനസഹായം സെപ്റ്റംബർ 7, 8 തീയതികളിലായി വിതരണം ചെയ്യുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു. രാവിലെ 11 മണിമുതൽ വൈകുന്നേരം മൂന്നുവരെ കോട്ടയ്ക്കകത്തുള്ള എക്‌സൈസ് കമ്മീഷണറുടെ കാര്യാലയത്തിലെത്തി സഹായം കൈപ്പറ്റണം. അർഹരായവർ കള്ള്‌ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗത്വം തെളിയിക്കുന്ന കാർഡ് ഹാജരാക്കണം.

വൈദ്യുതി മുടങ്ങും

കുടപ്പനക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മാച്ച് ഫാക്ടറി, കുടപ്പനക്കുന്ന്, ഉല്ലാസ് നഗർ, പാലാംവിള, എൻ.സി.സി റോഡ് പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ ഏഴ്) രാവിലെ 9.30 മുതൽ വൈകിട്ട് മൂന്നു മണിവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *