സ്വർണം റെക്കോർഡ് വിലയിൽ; പവന് 29,120 രൂപ

കൊച്ചി: സ്വർണവില കുതിച്ചുയരുന്നു. എക്കാലത്തെയും ഉയർന്ന വിലയായ 29,120 രൂപയിലേക്ക് എത്തി. ഒരുഗ്രാമിന് 3,640 രൂപയായി. 28,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രണ്ടു ദിവസത്തിനുള്ളിലാണ് മുപ്പതിനായിരം രൂപയിലേക്ക് സ്വർണവില എത്തുന്നത്.

നാലു വർഷം കൊണ്ട് 10,400 രൂപയുടെ വർധനയാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. 18,720 രൂപയായിരുന്നു 2015 ഓഗസ്റ്റിൽ വില. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ നിക്ഷേപകർ വരവേറ്റതും ഡിമാന്റ് വർധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *