മസൂദ് അസ്ഹർ, ലഷ്കർ തലവൻ ഹാഫിസ് മുഹമ്മദ് സയീദ് എന്നിവരെ ഭീകരരായി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ, ലഷ്കർ തലവൻ ഹാഫിസ് മുഹമ്മദ് സയീദ് എന്നിവരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭീകരവിരുദ്ധ നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ചാണു പ്രഖ്യാപനം. ദാവൂദ് ഇബ്രാഹിം, ലഷ്കർ കമാൻഡർ സാക്കിയുർ റഹ്മാൻ ലഖ്‍വി എന്നിവരെയും ഭീകരൻമാരായി പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎപിഎ ഭേദഗതി നിയമം അനുസരിച്ചാണു നടപടി. നിയമത്തിൽ ഭേദഗതി കൊണ്ടുവന്ന് ഒരുമാസത്തോടടുക്കുമ്പോഴാണ് കേന്ദ്രസർക്കാർ നീക്കമെന്നതും ശ്രദ്ധേയമാണ്. മസൂദ് അസ്ഹറും ഹാഫിസ് മുഹമ്മദ് സയിദും ഭീകരപ്രവർത്തനത്തിൽ ഏർപെടുന്നതുകൊണ്ടുതന്നെ ഇരുവരെയും ഭീകരൻമാരായി പ്രഖ്യാപിക്കുകയാണെന്നാണ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിലുള്ളത്.

യുഎപിഎ ഭേദഗതി ബിൽ ഓഗസ്റ്റ് രണ്ടിനാണു രാജ്യസഭ പാസാക്കിയത്. ഇതോടെ വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാന്‍ എന്‍ഐഎയ്ക്ക് അധികാരം ലഭിച്ചു. ഇതുവരെ സംഘടനകളെ മാത്രമേ ഭീകരരായി പ്രഖ്യാപിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇന്ത്യക്കാർ ഉൾപ്പെടുന്ന വിദേശത്തെ ഭീകരപ്രവർത്തനങ്ങളും സൈബർ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും ഭേദഗതി വഴി എൻഐഎക്ക് അന്വേഷിക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *