ഡി.കെ. ശിവകുമാർ പത്ത് ദിവസംകൂടി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ

ന്യൂഡൽഹി :  കള്ളപ്പണക്കേസിൽ അറസ്റ്റിലായ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ സെപ്റ്റംബർ 13 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതെങ്കിലും കോടതി പത്തു ദിവസമാണ് അനുവദിച്ചത്. കുടുംബാംഗങ്ങൾക്കും അഭിഭാഷകനും ദിവസവും 30 മിനിറ്റ് അദ്ദേഹത്തെ സന്ദർശിക്കാൻ കോടതി അനുമതി നൽകി. കർണാടകത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്യാൻ അവസരം നൽകണമെന്ന് ഡി.കെ. ശിവകുമാറിനു വേണ്ടി അഭിഭാഷകൻ അപേക്ഷിച്ചെങ്കിലും കോടതി നിരസിച്ചു.

8.56 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഡി.കെ. ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്.

 

Leave a Reply

Your email address will not be published. Required fields are marked *