അനധികൃത പണമിടപാട്: ഡി.കെ. ശിവകുമാർ അറസ്റ്റിൽ

ന്യൂഡൽഹി:  അനധികൃത പണമിടപാട് കേസിൽ കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തു. നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിൽ ഡി.കെ. ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

2017ൽ രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുജറാത്തിൽ നിന്നുള്ള 47 കോൺഗ്രസ് എംഎൽഎമാരെ ബിഡദിയിലെ ഈഗിൾട്ടൻ റിസോർട്ടിൽ ശിവകുമാറിന്റെ നേതൃത്വത്തിൽ താമസിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ആദായനികുതി വകുപ്പ് റെയ്ഡുകൾക്ക് തുടക്കമിട്ടത്. ഡൽഹി സഫ്ദർജങ് റോഡിലെ ഫ്ലാറ്റിൽ നിന്ന് 8.50 കോടി രൂപയുടെ ഹവാലപ്പണം പിടികൂടിയെന്ന കേസിൽ, ശിവകുമാറും വ്യാപാര പങ്കാളികളായ സച്ചിൻ നാരായണ, സുനിൽ കുമാർ ശർമ, ഹനുമന്തയ്യ, രാജേന്ദ്ര എന്നിവരുമാണ് അന്വേഷണം നേരിടുന്നത്. ശർമാ ട്രാവൽസ് ബസ് കമ്പനിയുടെ സഹായത്തോടെ കോടിക്കണക്കിനു രൂപയുടെ ഹവാല പണം ഡൽഹിയിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചെന്നാണ് ആരോപണം.

 

Leave a Reply

Your email address will not be published. Required fields are marked *