‘രണ്ടില’ ചിഹനത്തിൽ റിട്ടേണിങ് ഓഫിസര്‍ക്ക് തീരുമാനമെടുക്കാം: ടിക്കാറാം മീണ

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്ന തര്‍ക്കത്തില്‍ റിട്ടേണിങ് ഓഫിസര്‍ക്ക് തീരുമാനമെടുക്കാമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ.

നാമനിര്‍ദേശപത്രിക പരിശോധിച്ച ശേഷമാകും തീരുമാനമുണ്ടാകുക. അവകാശവാദം ഉന്നയിക്കാന്‍ അധികാരം പാര്‍ട്ടി ഭാരവാഹികള്‍ക്ക് മാത്രമായിരിക്കും. റിട്ടേണിങ് ഓഫിസര്‍ക്ക് തീരുമാനമെടുക്കാന്‍ കഴി‍ഞ്ഞില്ലെങ്കില്‍ മാത്രം ഇടപെടുമെന്നും മീണ വ്യക്തമാക്കി. തീരുമാനം എടുക്കുന്നതില്‍ റിട്ടേണിങ് ഓഫിസര്‍ക്ക് സംശയം ഉണ്ടെങ്കില്‍, വ്യക്തത ആവശ്യമാണെങ്കില്‍ വിഷയം തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറാം. അങ്ങനെയൊരു സാഹചര്യത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വഴിയോ നേരിട്ടോ വിഷയത്തില്‍ വ്യക്തത വരുത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *