ബിജെപി നേതാവ് ​ഗോപാലകൃഷ്ണനെതിരെ കേസെടുക്കണം: മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: വനിതാ നേതാക്കള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ-വനിതാക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ശബരിമല വിഷയത്തില്‍ നടന്ന ചാനൽ ചർച്ചയ്ക്കിടെ അഡ്വ. പി സതീദേവിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബിജെപി നേതാവ് ​ഗോപാലകൃഷ്ണനെതിരെ കേസെടുക്കണം.

സുപ്രീംകോടതി വിധിയനുസരിച്ച് സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്നതിന് പുരോഗമനവാദികളായ നിരവധിപേര്‍ രംഗത്തു വരികയും തങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.  കേരള സര്‍ക്കാര്‍ കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്. ഇതിനെതിരെ ജനങ്ങളെ ഇളക്കിവിട്ട് വൈകാരികമായ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരെ  അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളും മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയും അടക്കം നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *