കര്‍ണാടകയില്‍ ഏക ബിഎസ്പി മന്ത്രി രാജിവെച്ചു

ബംഗളൂരു:  കുമാരസ്വാമി സര്‍ക്കാരിലെ ഏക ബിഎസ്പി മന്ത്രിയായ വിദ്യാഭ്യാസമന്ത്രി എന്‍.മഹേഷ്‌
രാജിവെച്ചു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഖ്യത്തിനുമില്ലെന്ന് ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷ മായാവതി വ്യക്തമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് മഹേഷിന്‍റെ രാജി.

മന്ത്രിസ്ഥാനമാണ് രാജിവെച്ചതെന്നും എംഎല്‍എ എന്ന രീതിയില്‍ തുടരുമെന്നും മഹേഷ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടിപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും തന്‍റെ മണ്ഡലത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തിപരമായ കാര്യങ്ങളാലാണ് രാജിയെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ മഹേഷ് പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *