തുരത്താന്‍ ഇന്ത്യ ഒന്നും ചെയ്യുന്നില്ല: അമേരിക്ക

വാഷിങ്ടൻ:  ഐഎസിനെ തുരത്താൻ ഇന്ത്യ ഒന്നും ചെയ്യുന്നില്ലെന്നു കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 11,265 കിലോമീറ്റർ ദൂരെയുള്ള യുഎസ് മാത്രമാണ് അഫ്ഗാനിസ്ഥാനിലെ ഭീകരർക്കെതിരെ പോരാടുന്നത്. ഇന്ത്യ, ഇറാൻ, റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളും പോരാട്ടത്തിന്റെ ഭാഗമാകണം. വളരെ കുറഞ്ഞ അളവിൽ മാത്രമെ യുഎസ് ഒഴികെയുള്ള രാഷ്ട്രങ്ങൾ ഭീകരവിരുദ്ധ നീക്കത്തിൽ പങ്കെടുക്കുന്നുള്ളൂവെന്നും ട്രംപ് പറഞ്ഞു.

‘ചില പ്രത്യേക സമയങ്ങളിൽ റഷ്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, തുർക്കി എന്നീ രാജ്യങ്ങൾ അവരുടേതായ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. ഐഎസിന്റെ കേന്ദ്രങ്ങൾ നമ്മൾ (യുഎസ്) നൂറു ശതമാനം ഇല്ലാതാക്കി. റെക്കോർഡ് സമയത്തിലാണു ഞാനിതു ചെയ്തത്. ഈ സമയം മറ്റു രാജ്യങ്ങൾ ദോഷകരമാംവിധം കുറഞ്ഞതോതിലാണു പോരാടിയത്. ഈ രാജ്യങ്ങളെല്ലാം ഭീകരരെ തുരത്താനുള്ള പോരാട്ടത്തിൽ പങ്കെടുക്കണം. ഇനിയും 19 വർഷം കാത്തിരിക്കേണ്ടെന്നാണു ഞാൻ കരുതുന്നത്’– മാധ്യമ പ്രവർത്തകരോടു ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *