അഞ്ചേരി ബേബി വധക്കേസ്: കെ.കെ. ജയചന്ദ്രനെ പ്രതിയാക്കിയ വിധി റദ്ദാക്കി

കൊച്ചി: മന്ത്രി എം.എം.മണിയുടെ വൺ, ടൂ, ത്രീ പ്രസംഗത്തിലൂടെ പുനരന്വേഷണത്തിനു വഴി തുറന്ന അഞ്ചേരി ബേബി വധക്കേസിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനെ പ്രതിയാക്കിയ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസിലെ കൂട്ടുപ്രതി രാജാക്കാട് സ്വദേശി എ.കെ.ദാമോദരനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ദാമോദരൻ മരിച്ച പശ്ചാത്തലത്തിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ഭാര്യ സരോജിനി കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. യുഡിഎഫ് ഭരണകാലത്തു നിയമിച്ച പ്രോസിക്യൂട്ടർ സിബി ചേനപ്പാടിയുടെ അപേക്ഷയിൽ കീഴ്ക്കോടതി ഇറക്കിയ ഉത്തരവാണ് ജസ്റ്റിസ് പി.ഉബൈദ് റദ്ദാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *