എംഎല്‍എയെ മര്‍ദ്ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി

കൊച്ചി: എറണാകുളത്ത് സി പി ഐ നേതാക്കള്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പൊലീസിനെതിരെ നടപടി വേണ്ടെന്ന് ഡി ജി പി. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായിട്ടില്ലെന്നാണ് ഡി ജി പി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്.

ഐ ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് എല്‍ദോ എം എല്‍ എ ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കള്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിരുന്നു. സംഭവത്തിനെതിരെ സി പി ഐ ജില്ലാ കമ്മിറ്റി പ്രതിഷേധം ഉയര്‍ത്തിയതോടെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ലാത്തിച്ചാര്‍ജ് ഒഴിവാക്കുന്നതില്‍ പൊലീസിന് വീഴ്ച്ച പറ്റിയെന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പൊലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണ് ലാത്തിച്ചാര്‍ജെന്നുമാണ് ഡി ജി പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *