സഭയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ വത്തിക്കാന് അപ്പീല്‍ നല്‍കി സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

കൊച്ചി: സഭയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘത്തിന് അപ്പീല്‍ നല്‍കി സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍.

ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ സമരം ചെയ്തതിനാണ് ലൂസി കളപ്പുരക്കലിനെ സഭയില്‍ നിന്ന് പുറത്താക്കിയത്. ഓഗസ്റ്റ് 7 നാണ് സിസ്റ്റര്‍ ലൂസിയെ സഭയില്‍ നിന്നും പുറത്താക്കിയത്. പത്ത് ദിവസത്തിനകം മഠത്തില്‍ നിന്നും പുറത്തു പോകണമെന്നും ആവശ്യപ്പെട്ടിരുന്നു. മകളെ മഠത്തില്‍ നിന്നും കൂട്ടികൊണ്ട് പോകണമെന്നാവശ്യപ്പെട്ട് സഭ ലൂസി കളപ്പുരക്കലിന്റെ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു.

മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം.
കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീകള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *