കവളപ്പാറ: 2 മൃതദേഹങ്ങള്‍ കണ്ടെടുത്തു

മലപ്പുറം: കവളപ്പാറയില്‍ നിന്നും ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയില്‍ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 40 ആയി. 19 പേര്‍ ഇനിയും മണ്ണിനടിയില്‍ ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. അഞ്ച് മൃതദേഹങ്ങളാണ് ഇന്നലെ കവളപ്പാറയില്‍ നിന്നും കണ്ടെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കവളപ്പാറ മുത്തപ്പന്‍ കുന്നിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലില്‍ അന്‍പതിലധികം ആളുകളെയാണ് കാണാതായത്. പ്രദേശത്തെ മുപ്പതോളം വീടുകള്‍ മണ്ണിനടിയിലായി.

പതിനഞ്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ജി പി ആര്‍ സംവിധാനം ഉപയോഗിച്ച് നാളെ തെരച്ചില്‍ തുടരും. ഹൈദരാബാദില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘമാണ് ജി പി ആര്‍ സംവിധാനം എത്തിച്ചത്. കാണാതായവരില്‍ അവസാനത്തെ ആളിനേയും കണ്ടെത്തും വരെ തെരച്ചില്‍ തുടരാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *