ഓണപ്പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണപ്പരീക്ഷ മാറ്റി വെയ്ക്കില്ല. കനത്ത മഴയും പ്രളയവും മൂലം അദ്ധ്യയന ദിവസങ്ങള്‍ നഷ്ടമായെങ്കിലും പരീക്ഷ മാറ്റിവെയ്‌ക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ജീവന്‍ ബാബു പറഞ്ഞു. പാഠ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ പുസ്തകം വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

പ്രളയക്കെടുതിയില്‍ നഷ്ടപെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയ പാഠപുസ്തകങ്ങള്‍ വിതരണത്തിന് തയ്യാറായെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നേരത്തെ അറിയിച്ചിരുന്നു. പാഠപുസ്തകങ്ങള്‍ക്ക് പുറമേ നഷ്ടപ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാന്‍ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും നോട്ടു പുസ്തകം, സ്‌കൂള്‍ ബാഗ്, കുട, പേന, പെന്‍സില്‍, ചോറ്റുപാത്രം, ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്നിവയാണ് ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *