അഭിനന്ദൻ വർധമാന് വീർചക്ര; മിന്റി അഗർവാളിന് യുദ്ധ്സേവ മെഡൽ

ന്യൂഡൽഹി : പാക്കിസ്ഥാന്റെ യുദ്ധവിമാനം വെടിവച്ചിട്ട വിങ് കമാൻ‌ഡർ അഭിനന്ദൻ വർധമാന് വീർചക്ര പുരസ്കാരം. യുദ്ധകാലത്ത് സൈനികർക്കു നൽകുന്ന പരമോന്നത ബഹുമതിയാണ് വീർചക്ര. സ്ക്വാർഡൻ ലീഡർ മിന്റി അഗവർവാളിന് യുദ്ധ്സേവ മെഡലും ലഭിക്കും. ബാലാക്കോട്ടെ ഭീകരക്യാമ്പിനു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടി നല്‍കാനെത്തിയ പാക്ക് യുദ്ധവിമാനങ്ങള്‍ ധീരമായി പിന്തുടര്‍ന്നു വെടിവച്ചു വീഴ്ത്തിയതിനാണ് അഭിനന്ദന് പുരസ്കാരം. ബാലാക്കോട്ട് വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയതിനാണ് മിന്റി അഗര്‍വാളിന് പുരസ്‌കാരം. പുൽവാമയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിനു മറുപടിയായിട്ടാണ് ഇന്ത്യ പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്തിയത്. സ്വാതന്ത്രദിനാഘോഷത്തിനിടെ പുരസ്കാരം സമ്മാനിക്കും.

കഴിഞ്ഞ ഫെബ്രുവരി 27ന് ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ മിഗ് 21 ബൈസൻ വിമാനത്തിൽ പിന്തുടര്‍ന്നഅഭിനന്ദൻ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ പാക്ക് പിടിയിലായ അദ്ദേഹം മാർച്ച് ഒന്നിനു മോചിതനായി. ഇന്ത്യ അതിശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ മോചിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *