കർണാടകയിൽ പ്രളയത്തിൽ മുങ്ങിയ വീടിനു മുകളിൽ മുതല

ബെംഗളൂരു :  കനത്ത മഴയെ തുടർന്നു പ്രളയത്തിൽ മുങ്ങിയ വീടിനു മുകളിൽ മുതല. കർണാടകയിൽ മഴക്കെടുതി ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നായ ബെൽഗാമിലെ റേബാഗ് താലൂക്കിലാണ് സംഭവം. പ്രളയത്തിൽ മുങ്ങിയ വീടിനു മുകളിലുള്ള മുതലയുടെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയാണ് പുറത്തുവിട്ടത്.

പത്ത് അടിയോളം നീളമുള്ള മുതലയെ വീടിന്റെ മേൽകൂരയിലാണ് കാണപ്പെട്ടത്. ഒരു മണിക്കൂറോളം മേൽക്കൂരയിൽ കഴിഞ്ഞ മുതലയ്ക്കു നേരെ നാട്ടുകാർ കല്ലെറിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപേ മുതല വെള്ളത്തിലേക്കിറങ്ങി രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *