ദുരിതാശ്വാസം നല്‍കരുതെന്ന് പറയുന്നവര്‍ ദുഷ്ടബുദ്ധികൾ : ധമന്ത്രി

ആലപ്പുഴ∙ ദുരിതാശ്വാസ നിധിയില്‍നിന്ന് പണം വകമാറ്റി ചിലവഴിക്കുന്നുണ്ടെന്നും ആരും സംഭാവനകള്‍ നല്‍കരുതെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് ധമന്ത്രി തോമസ് ഐസക്. ദുരിതാശ്വാസം നല്‍കരുതെന്ന് പറയുന്നവര്‍ ദുഷ്ടബുദ്ധികളാണെന്നും തോമസ് ഐസക്. പറഞ്ഞു  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരുരൂപ വകമാറ്റാനാവില്ല.  പ്രളയം സാമ്പത്തികരംഗത്തിന് കനത്ത ആഘാതമെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ വ്യക്തമാക്കി. അതേസമയം കടം വാങ്ങിയാണെങ്കിലും മാന്ദ്യം മറികടക്കാന്‍ സംസ്ഥാനത്ത് നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നീധിയിലേക്ക് വരുന്ന പണം ദുരിതാശ്വാസത്തിനല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *