രാഹുൽ ​ഗാന്ധി ഇന്ന് കോഴിക്കോട്ടും വയനാട്ടിലും സന്ദർശനം നടത്തും

കോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്ടെ താമരശ്ശേരിയിലും വയനാട് ജില്ലയിലെ പ്രളയബാധിത മേഖലകളിലും ഇന്ന് സന്ദര്‍ശനം നടത്തും. ഇന്നലെ മലപ്പുറം ജില്ലയിലെ കവളപ്പാറ അടക്കമുള സ്ഥലങ്ങളിൽ രാഹുൽ ഗാന്ധി എത്തിയിരുന്നു.

കോഴിക്കോട്, വയനാട് ജില്ലകളിലെ ആറ് പ്രളയ ബാധിത മേഖലകളിലാണ് ഇന്ന് രാഹുൽഗാന്ധി എത്തുന്നത്. ആദ്യം താമരശ്ശേരിയിലെ ക്യാംപിലേക്ക് എത്തുന്ന അദ്ദേഹം പിന്നാലെ മണ്ണിടിച്ചിലിൽ തകർന്നടിഞ്ഞ് കേരളത്തിന്റെ കണ്ണീരായി മാറിയ പുത്തുമലയിലേക്ക് പോകും. പുത്തുമലയിൽ ഇപ്പോഴും കാണാതായവർക്കായുള്ള രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

തുടർന്ന് വയനാട് ജില്ലയിലെ പനമരം ,മേപ്പാടി. മീനങ്ങാടി, മുണ്ടേരി തുടങ്ങിയ പ്രളയബാധിത മേഖലകളിൽ എത്തും. പ്രളയ അവലോകന യോഗത്തിലും രാഹുൽ ഗാന്ധി ഇന്ന് പങ്കെടുക്കും. ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കി വയനാട്ടിൽ തങ്ങുന്ന രാഹുൽ ഗാന്ധി നാളെ ദില്ലിക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *