കശ്മീർ ഭേദഗതി: അമിത് ഷായെ അഭിനന്ദിച്ച് രജനീകാന്ത്

ചെന്നൈ ∙ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അഭിനന്ദിച്ച് തമിഴ് സൂപ്പർ താരം രജനികാന്ത്. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൃഷ്ണനും അര്‍ജുനനുമാണെന്നും രജനി വിശേഷിപ്പിച്ചു. ‘കശ്മീര്‍ മിഷനിൽ അമിത്ഷായെ ഹൃദയപൂർവം അഭിനന്ദിക്കുകയാണ്. ഹാറ്റ്സ് ഓഫ്’– ചെന്നൈയിൽ നടന്ന പുസ്തക പ്രകാശനച്ചടങ്ങിൽ താരം പറഞ്ഞു.

പ്രധാനമന്ത്രിയും അമിത് ഷായും കൃഷ്ണനും അർജുനനും പോലെയാണ്. എന്നാൽ ഇതിൽ ആരാണ് കൃഷ്ണനെന്നും അര്‍ജുനനെന്നും നമുക്ക് അറിയില്ല– രജനി പറഞ്ഞു. 2021 ൽ നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രജനി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കുകയാണ്. കേന്ദ്രസർക്കാർ നീക്കത്തെ തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും പിന്തുണച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *