അമ്പലവയല്‍ മര്‍ദനം: പ്രതി സജീവാനന്ദ്14 ദിവസത്തിനു ശേഷം പൊലീസ് പിടിയിൽ

അമ്പലവയല്‍ :  തമിഴ്നാട് സ്വദേശികളായ യുവതിയെയും സുഹൃത്തിനെയും മര്‍ദിച്ച സംഭവത്തിലെ പ്രതി 14 ദിവസത്തിനു ശേഷം പൊലീസ് പിടിയില്‍. അമ്പലവയല്‍ പായ്ക്കൊല്ലി സ്വദേശി സജീവാനന്ദ്(47) നാണു കര്‍ണാടകയിലെ ഒളിത്താവളത്തില്‍നിന്നു പിടിയിലായത്.  സജീവാനന്ദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് പൊലീസ് വലയിലായത്.റിസോര്‍ട്ടിലെത്തിയ സജീവാനന്ദ് തന്നെയും സുഹൃത്തിനെയും ശല്യപ്പെടുത്തുകയും തുടര്‍ന്ന് ടൗണില്‍ പിന്തുടര്‍ന്നെത്തി മര്‍ദിക്കുകയും ചെയ്തുവെന്നു കോയമ്പത്തൂര്‍ സ്വദേശിനി മൊഴി നല്‍കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *