ഐഎഎസ് കിട്ടിയാൽ ദൈവമാകില്ല: മന്ത്രി ജി.സുധാകരൻ

തിരുവനന്തപുരം : സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജി.സുധാകരൻ. ശ്രീറാം വെങ്കിട്ടരാമനെപ്പോലെയുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ട്. ഇവര്‍ അര്‍ധരാത്രി മദ്യപിച്ച് വാഹനമോടിക്കുന്ന മണ്ടൻമാരാണ്. ഈ സൈസ് വേറെയുമുണ്ട്. ഇതുപോലെ കുറേ അധികം പേർ ഐഎഎസിൽ തന്നെയുണ്ട്. ഐഎഎസ് കിട്ടിയാൽ ദൈവം ആണെന്നല്ലെ പലരും കരുതുന്നത്. എല്ലാവരും മനുഷ്യരാണ്. ഐഎഎസ് കിട്ടിയതുകൊണ്ടു മാത്രം ആരും നന്നാവാൻ‌ പോകുന്നില്ല. അതൊരു പരീക്ഷ മാത്രമാണെന്നും സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *