ഓഗസ്റ്റ് എട്ടിന് മെഡിക്കൽ പണിമുടക്ക്

ന്യൂഡല്‍ഹി: ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരായ സമരം ശക്തമാക്കി ഐഎംഎ. ആഗസ്റ്റ് 8ന് രാജ്യവ്യാപകമായി മെഡിക്കൽ പണിമുടക്കിന് ഐഎംഎ ആഹ്വാനം ചെയ്തു. അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്ക്കരിച്ചുള്ള സമരത്തിനാണ് ഐഎംഎ ദേശീയ നേതൃത്വം ഇന്നത്തെ യോഗത്തിന് ശേഷം ആഹ്വാനം ചെയ്തിരിക്കുന്നത്.

മെഡിക്കൽ വിദ്യാർത്ഥികൾ നടത്തുന്ന റിലേ നിരാഹാര സമരം തുടരാനും തീരുമാനിച്ചു. രാജ്യസഭ രണ്ട് ഭേദഗതികളോടെ പാസാക്കിയ മെഡിക്കൽ കമ്മീഷൻ ബിൽ നാളെ ലോക്സഭ വീണ്ടും പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാക്കുന്നത്. സംസ്ഥാന ഘടകങ്ങൾക്കും ഇതു സംബന്ധിച്ച് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *