എ.സമ്പത്തിനെ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയാക്കും: മന്ത്രിസഭായോഗം

തിരുവനന്തപുരം:  ആറ്റിങ്ങല്‍ എംപിയായിരുന്ന എ.സമ്പത്തിനെ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു തസ്തിക സൃഷ്ടിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായവും വേഗത്തില്‍ നേടിയെടുക്കാനാണ് പ്രത്യേക പ്രതിനിധിയെ നിയമിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കാബിനറ്റ് പദവി ഉള്ളതിനാല്‍ സര്‍ക്കാര്‍ വാഹനവും ഡ്രൈവറും മൂന്ന് ഓഫിസ് ജീവനക്കാരെയും സമ്പത്തിന് ലഭിക്കും. അലവന്‍സ് ഉള്‍പ്പെടെ 90,000 രൂപയോളം ശമ്പളം ലഭിക്കുമെന്നാണ് വിവരം. കേരള ഹൗസ് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. കേന്ദ്രപദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കുന്ന നിലവിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമേയാണ് ഇത്‌.

Leave a Reply

Your email address will not be published. Required fields are marked *