ഡൽഹിയിൽ 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി

ന്യൂഡല്‍ഹി: വൈദ്യുതി നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. വ്യാഴാഴ്ച മുതൽ ഡൽഹിയിൽ 200 യൂണിറ്റ് വരെയുള്ള വൈദ്യുത ഉപഭോഗം സൗജന്യമായിരിക്കും. 201 യൂണിറ്റു മുതൽ 400 യൂണിറ്റുവരെ വൈദ്യുതിക്കു പകുതി വില നൽകിയാൽ മതിയെന്നും കേജ്‍രിവാൾ പ്രഖ്യാപിച്ചു.

രാജ്യത്തു തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്നത് ഡൽഹിയിലാണെന്ന് കേജ്‍രിവാൾ പറഞ്ഞു. പുതിയ തീരുമാനം ഊർജ സംരക്ഷണത്തെ പ്രോൽസാഹിപ്പിക്കുന്നതാണ്. വിഐപികൾക്കും വലിയ രാഷ്ട്രീയക്കാർക്കും സൗജന്യ വൈദ്യുതി ലഭിക്കുന്നതിൽ ആരും ഒന്നും പറയുന്നില്ല. പിന്നെ എന്തുകൊണ്ടു സാധാരണക്കാരന് ഇതായിക്കൂടായെന്നും ഡൽഹി മുഖ്യമന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *