മൊറട്ടോറിയം നീട്ടാനാവില്ലെന്ന് ബാങ്കേഴ്സ് സമിതി

കൊച്ചി: കര്‍ഷകരുടെ വായ്പാതിരിച്ചടവിനുള്ള മൊറട്ടോറിയം നീട്ടുന്നതില്‍ വീണ്ടും പ്രതിസന്ധി. പുനഃക്രമീകരിച്ച വായ്പകളുടേതടക്കം മൊറട്ടോറിയം നീട്ടാനാവില്ലെന്ന് ബാങ്കേഴ്സ് സമിതി നിലപാടെടുത്തു. ഇന്നാണ് മൊറട്ടോറിയം കാലാവധി അവസാനിക്കുന്നത്. റിസര്‍വ് ബാങ്ക് വ്യക്തത വരുത്തിയില്ലെന്ന സാങ്കേതികവാദം പറഞ്ഞാണ് ബാങ്കേഴ്സ് സമിതിയുടെ പിന്മാറ്റം. ഇതോടെ ബാങ്കുകള്‍ക്ക് നാളെ മുതല്‍ ജപ്തി നടപടികളിലേക്ക് കടക്കാം.

Leave a Reply

Your email address will not be published. Required fields are marked *