റീ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്: രാജ്കുമാറിനേറ്റത് ക്രൂര മര്‍ദ്ദനം

കോട്ടയം: രാജ്കുമാറിന്റേത് കസ്റ്റഡി കൊലപാതകമെന്നതിന് കൂടുതല്‍ തെളിവുകള്‍ നല്‍കി റീ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ആദ്യ പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്താതിരുന്ന കൂടുതല്‍ പരിക്കുകള്‍ രണ്ടാമത് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ അതിക്രൂരമായ മര്‍ദ്ദനത്തിന്  രാജ്കുമാര്‍ ഇരയായതായി വ്യക്തമായി. മരണത്തിന് വരെ കാരണമായേക്കാവുന്ന ഗുരുതര പരിക്കുകളാണ് രാജ്കുമാറിന്റെ ശരീരത്തില്‍ ഉള്ളതെന്ന് റീ പേസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിന്റെയും, തുടയുടെയും,വയറിന്റെയും പിന്നില്‍  ഗുരുതരമായ പരിക്കുകള്‍ ഉണ്ട്. കാലുകള്‍ ബലമായി അകത്തിയതിന്റെ പരിക്കുകളും മൃതദേഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ന്യൂമോണിയ ബാധയാണ് രാജ്കുമാറിന്റെ മരണകാരണമെന്നാണ് ആദ്യ പേസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യ പോസ്റ്റ് മോര്‍ട്ടത്തില്‍ ആന്തരിക പരിക്കുകള്‍ ഉള്ളതായി കണ്ടെത്തിയുരുന്നു. രാജ്കുമാറിന് അണുബാധയുണ്ടായതിന് ശേഷം ന്യൂമോണിയ കൂടി ബാധിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് ആദ്യ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *