തനിക്കെതിരെ ജാതീയമായ അധിക്ഷേപം നടത്തിയെന്ന് ഗീതാഗോപി എംഎല്‍എ

ചേര്‍പ്പ്: നാട്ടിക എംഎല്‍എ ഗീതാഗോപി ക്കെതിരെ കോണ്‍ഗ്രസ്സ് ജാതീയമായ അധിക്ഷേപം നടത്തിയെന്ന് പരാതി.
റോഡ് പുനര്‍നിര്‍മ്മാണം നടത്തണമെന്ന ആവശ്യം ഉന്നയിച്ച് താന്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്‍പില്‍ ഇരുന്ന് സമരം ചെയ്തിടത്ത് കോണ്‍ഗ്രസ്സ് ചാണകവെളളം തളിച്ചത് തന്നെ ജാതീയമായി ആക്ഷേപിക്കാനെന്ന് ഗീതാഗോപി എംഎല്‍എ.

ഇന്നലെ രാത്രിയാണ് ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എ ആയതിനാല്‍ മാത്രമാണ് യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചതെന്നും എംഎല്‍എ പറഞ്ഞു.

ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ വിനോദ് കുറെ നാളായി തന്നെ വ്യക്തിപരമായി വേട്ടയാടുന്നുണ്ടെന്നും അത് മാനസിക വിഷമം ഉണ്ടാക്കുന്നുവെന്നും ഗീതാഗോപി എം എല്‍എ പറഞ്ഞു. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇതിനു മുന്‍പും തന്റെ കോലം കത്തിച്ച് കനാലില്‍ ഒഴുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *