മൂന്നാം മുറക്കാര്‍: പട്ടിക ഉടന്‍ തയ്യാറാക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: പോലീസിലെ മൂന്നാം മുറക്കാരുടെ പട്ടിക ഉടന്‍ തയ്യാറാക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് ഡിജിപിയുടെ നിര്‍ദ്ദേശം.അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും ഡിജിപി പറഞ്ഞു.

പോലീസ് സേനയിലെ സമകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നാംമുറക്കാരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശം നകിയത് .

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഡിജിപിയുടെ നിര്‍ദേശം.നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഉള്‍പ്പെടെ പോലീസ് പ്രതിപ്പട്ടികയിലായ സാഹചര്യത്തിലാണ് മൂന്നാംമുറക്കാരെ പിടികൂടാനുള്ള നീക്കം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *