വന അദാലത്ത് ഓഗസ്റ്റ് ഒമ്പതിന് തിരുവനന്തപുരത്ത്

· അപേക്ഷകൾ ഓഗസ്റ്റ് രണ്ടു വരെ സ്വീകരിക്കും
· വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം

വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് അടിയന്തിര പരിഹാരം കാണുന്നതിനായി വകുപ്പ് തിരുവനന്തപുരം ജില്ലയിൽ വന അദാലത്ത് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10ന്  നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ വനം മന്ത്രി കെ രാജു അദാലത്ത് ഉദ്ഘാടനം ചെയ്യും. പട്ടയ സംബന്ധമായ പരാതികൾ ഒഴികെ വനം വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണിക്കുക.

ഓഗസ്റ്റ് രണ്ടു വരെ ലഭിക്കുന്ന പരാതികൾ അദാലത്തിൽ പരിഗണിക്കും. മേൽവിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തിയ അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം വനംവകുപ്പിന്റെ ജില്ലയിലെ വിവിധ ഓഫിസുകളിൽ സമർപ്പിക്കാം. അപേക്ഷ നൽകുന്ന സമയത്ത് പരാതിക്കാരന് ലഭിക്കുന്ന ടോക്കൺ നമ്പറാണ് തുടരന്വേഷണങ്ങൾക്ക് ഉപയോഗിക്കേണ്ടത്. ഉച്ചക്ക് ഒരു മണിക്ക് അദാലത്ത് സമാപിക്കും.

തിരുവനന്തപുരം മേഖലയിലെ  ഡി.എഫ്.ഒ. ഓഫിസ്, ഡി.എഫ.്ഒ. ഫ്‌ളയിംഗ് സ്‌ക്വാഡ്, വൈൽഡ് ലൈഫ് വാർഡന്റെ ഓഫിസ്, ഡി.എഫ്.ഒ. ഓഫിസ് ടിമ്പർ സെയിൽസ്, എ.സി.എഫ്. ഓഫിസ് സോഷ്യൽ ഫോറസ്ട്രി, റെയിഞ്ച് ഫോറസ്റ്റ് ഓഫിസ് സോഷ്യൽ ഫോറസ്ട്രി തിരുവനന്തപുരം, റെയിഞ്ച് ഫോറസ്റ്റ് ഓഫിസ് ഫ്‌ളയിംഗ് സ്‌ക്വാഡ് കൺട്രോൾ റൂം തിരുവനന്തപുരം, റെയിഞ്ച് ഫോറസ്റ്റ് ഓഫിസ് കുളത്തൂപ്പുഴ,  നെടുമങ്ങാട് മേഖലയിലെ എ.സി.എഫ്. ഓഫിസ്, റിസർച്ച് മടത്തറ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ഓഫിസ് പേപ്പാറ, പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫിസ്, റെയിഞ്ച് ഫോറസ്റ്റ് ഓഫിസ് ഫ്‌ളയിംഗ് സ്‌ക്വാഡ് ചുള്ളിമാനൂർ, കല്ലാർ, പൊന്മുടി, ചുളിയാമല, ആര്യനാട്, വിതുര, അതിരുമല, തോടയാർ, ശംഭുതാങ്ങി സെക്ഷൻ ഫോറസ്റ്റ് ഓഫിസുകൾ, കാണിത്തടം ഫോറസ്റ്റ് ചെക്ക് പോ്സ്റ്റ്, കാട്ടാക്കട മേഖലയിലെ  അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ  ഓഫീസ് നെയ്യാർ,റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് പരുത്തിപ്പള്ളി, ഡെപ്യൂട്ടി വാർഡന്റെ കാര്യാലയം എ ബി പി റെയിഞ്ച് കോട്ടൂർ ,  ക്ലാമല ഒന്ന് , ക്ലാമല 2 ,കോട്ടൂർ സെക്ഷൻ ഫോറസ്റ്റ് ഓഫിസുകൾ, നെയ്യാറ്റിൻകര മേഖലയിലെ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫിസ് നെയ്യാറ്റിൻകര, ഫോറസ്റ്റ് ചെക്പോസ്റ്റ് പാറശാല, ആറ്റിങ്ങൽ മേഖലയിലെ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫിസ് ആറ്റിങ്ങൽ എന്നിവിടങ്ങളിൽ അപേക്ഷകൾ സ്വീകരിക്കും.

അഗതിരഹിത കേരളം: ഗുണഭോക്താക്കൾക്ക്
ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി വെമ്പായം ഗ്രാമപഞ്ചായത്തിൽ ഗുണഭോക്താക്കൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം നടന്നു. ജില്ലാ പഞ്ചായത്തും വെമ്പായം പഞ്ചായത്തും വെമ്പായം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.

പയർ, കടല, ഉഴുന്ന്, പഞ്ചസാര, തേയില, വെളിച്ചെണ്ണ എന്നിവ അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾക്കൊള്ളിച്ച കിറ്റ് 120 പേർക്ക് വിതരണം ചെയ്തു. വെമ്പായം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സീനത്ത് ബീവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഗുണഭോക്താക്കൾ, പഞ്ചായത്ത് സിഡിഎസ്-എഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
(പി.ആർ.പി. 809/2019)

പരീക്ഷാഫലം പ്രഖ്യാപിച്ചു

ഐ.എച്ച്.ആർ.ഡി 2019 ജൂണിൽ നടത്തിയ വിവിധ ഡിപ്ലോമ കോഴ്‌സുകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാർക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാ കേന്ദ്രങ്ങളിലും ഐ.എച്ച്.ആർ.ഡിയുടെ www.ihrd.ac.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ ആഗസ്റ്റ് അഞ്ചുവരെ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ സമർപ്പിക്കണം. ആഗസ്റ്റ് 12 ആണ് പിഴയോടു കൂടി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. 2019 ഡിസംബറിലെ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവർ  ആഗസ്റ്റ് 20-ന് മുൻപ് അപേക്ഷിക്കണം. 200 രൂപ ലേറ്റ് ഫീയോടുകൂടി ആഗസ്റ്റ് 30 വരെ  അതത് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കാം. നിർദ്ദിഷ്ട തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്ന് ഡയറക്ടർ അറിയിച്ചു.
(പി.ആർ.പി. 810/2019)

വൈദ്യുതി മുടങ്ങും

കുടപ്പനക്കുന്ന്  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇളയമ്പള്ളിക്കോണം ട്രാൻസ്‌ഫോർമറിന്റെ  പരിധിയിലുള്ള പ്രദേശങ്ങളിൽ  ഇന്ന് (26.07.2019) രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വെള്ളയമ്പലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ശാസ്തമംഗലം, വെള്ളാറത്തല നമ്പർ 1 ട്രാൻസ്‌ഫോമറിന്റെ കീഴിൽ ശ്രീരംഗം, ശാസ്തമംഗലം എന്നീ സ്ഥലങ്ങളിൽ ഇന്ന് (26.07.2019) രാവിലെ ഏഴ് മുതൽ വൈകുന്നരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പേരൂർക്കട  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ശ്രീവിലാസ്, നർമ്മദ, ബ്രാഹ്മിൺസ് കോളനി എന്നീ  ട്രാൻസ്‌ഫോർമറിന്റെ  പരിധിയിലുള്ള പ്രദേശങ്ങളിൽ  ഇന്ന് (26.07.2019) രാവിലെ 9.30 മുതൽ വൈകുന്നരം 3.30 വരെ വൈദ്യുതി മുടങ്ങും.

തൈയ്ക്കാട്  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കാവിൽക്കടവ്, ഗ്രാമം എന്നീ ട്രാൻസ്‌ഫോർമറിന്റെ  പരിധിയിലുള്ള പ്രദേശങ്ങളിൽ  ഇന്ന് (26.07.2019) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

തിരുവല്ലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നെല്ലിയോട്, മധുപാലം എന്നീ ട്രാൻസ്‌ഫോർമറിന്റെ  പരിധിയിലുള്ള പ്രദേശങ്ങളിൽ  ഇന്ന് (26.07.2019) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആർ.പി. 811/2019)

Leave a Reply

Your email address will not be published. Required fields are marked *