പാകിസ്ഥാനുമായി ഇനി ചർച്ചയുണ്ടെങ്കിൽ അത് കശ്മീരിനെ കുറിച്ച് മാത്രമായിരിക്കില്ല

ന്യൂഡൽഹി : പാക് അധീന കശ്മീരിനെക്കുറിച്ച് ഗൗരവതരമായ പ്രഖ്യാപനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റി അയക്കുന്നതിൽ നിന്നും പിന്തിരിയാതെ പാകിസ്ഥാനുമായി ചർച്ചയുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി ചർച്ചയുണ്ടായാൽ തന്നെ അത് കശ്മീരിനെക്കുറിച്ച് മാത്രമായിരിക്കില്ല പാക് അധീന കശ്മീരിനെക്കുറിച്ചും ചർച്ച ചെയ്യേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥം വഹിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായുള്ള അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനയെക്കുറിച്ച് ഉയർന്ന ചോദ്യത്തിനു സഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കശ്മീർ ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രശ്നമാണ്. അതിൽ മദ്ധ്യസ്ഥതയ്ക്ക് മറ്റ് രാജ്യങ്ങളെ സമീപിക്കുകയെന്ന പ്രശ്നമേ ഉദിക്കുന്നില്ല. വിദേശകാര്യമന്ത്രിയുടെ മറുപടി കൃത്യമാണ്. അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *