പോക്‌സോ നിയമഭേദഗതി ബില്ലിന് രാജ്യസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി : പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന പോക്‌സോ നിയമഭേദഗതി ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കി. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷയുള്‍പ്പടെയുളള ശിക്ഷകള്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ബില്ലാണ് പോക്‌സോ.

ബില്ലു പ്രകാരം കുറ്റക്കാര്‍ക്ക് 20 വര്‍ഷം മുതല്‍ ജീവിതാവസാനം വരെ തടവോ, വധശിക്ഷയോ ലഭിക്കാം. ലൈംഗിക വളര്‍ച്ചയ്ക്കായി ഹോര്‍മോണുകളും മറ്റു മരുന്നുകളും കുത്തിവയ്ക്കുന്നതും പീഡനത്തിന്റെ പരിധിയില്‍പ്പെടും. കൂടാതെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും ബില്ല് പ്രകാരം അഞ്ച് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കും. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നേരത്തെ ഉണ്ടായിരുന്ന ബില്ലാണ് പോക്‌സോ.

Leave a Reply

Your email address will not be published. Required fields are marked *