ആധാര്‍ ഭേദഗതി ബില്ലിന് ക്യാബിനറ്റ് അംഗീകാരം

ന്യൂഡല്‍ഹി: ആധാറും അതുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങളുടെ ഭേദഗതി വരുത്താനുമായുള്ള ബില്ലിന് ക്യാബിനറ്റ് അംഗീകാരം നല്‍കി. ആധാര്‍ അടിസ്ഥാനപ്പെടുത്തി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സബ്‌സിഡി വിതരണം സാധ്യമാക്കാനുപകരിക്കുന്ന ഭേദഗതിയാണിതെന്ന് വിവരസാങ്കേതിക വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

രാജ്യത്ത് നിലവിലുള്ള 128 ആധാര്‍കാര്‍ഡുകളിലൂടെ സബ്‌സിഡികള്‍ ബന്ധപ്പെടുത്തണമെന്ന നിരവധി സംസ്ഥാനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ജാവദേക്കര്‍ പറഞ്ഞു. ഈ നടപടിയിലൂടെ അനര്‍ഹരായവര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് തടയാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *